പാലാ-പൊൻകുന്നം റോഡിൽ ആസിഡ് ടാങ്കർ നിയന്ത്രണംവിട്ടു മറിഞ്ഞു, ആളപായമില്ല, ഒഴിവായത് വൻ ദുരന്തം.


പാലാ: പാലാ-പൊൻകുന്നം റോഡിൽ ആസിഡ് ടാങ്കർ നിയന്ത്രണംവിട്ടു മറിഞ്ഞു. പാലാ-പൊൻകുന്നം റോഡിൽ കുറ്റില്ലത്തിനു സമീപമാണ് വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല.

 

വളവിൽ നിയന്ത്രണംവിട്ട ആസിഡ് ടാങ്കർ മറിയുകയായിരുന്നു. ടാങ്കറിൽ നിന്നും ആസിഡ് ചോർച്ചയില്ലാഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാഞ്ഞിരപ്പള്ളിയിലെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി പോയ ടാങ്കറാണ് മറിഞ്ഞത്.

 

പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് പരിശോധന നടത്തി. ആസിഡ് ടാങ്കറിന്‌ ചോർച്ചയില്ലാത്തതിനാൽ അപകട സാധ്യതയില്ല എന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.