എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസിന്റെ ഗ്ലാസ്സുകൾ എറിഞ്ഞു തകർത്തു. ആശുപതി പരിസരത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ ഗ്ലാസ്സുകളാണ് എറിഞ്ഞുടയ്ക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച 7 മണിയോടെയാണ് സംഭവം. സംഭവത്തിൽ എരുമേലി കാനക്കപ്പളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസിന്റെ മുൻഭാഗത്തേയും പിൻഭാഗത്തെയും വശങ്ങളിലെയും ചില്ലുകളാണ് എറിഞ്ഞുടച്ചത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തു തുടർനടപടികൾ സ്വീകരിച്ചതായി എരുമേലി പോലീസ് പറഞ്ഞു.
എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസിന്റെ ഗ്ലാസ്സുകൾ എറിഞ്ഞു തകർത്തു, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.