കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി 27 വരെ അടച്ചിടുമെന്ന അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ജിനു പുന്നൂസ് അറിയിച്ചു.
ഏറ്റുമാനൂർ-കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി 27 രാത്രി എട്ട് മണി വരെയാണ് അടച്ചിടുന്നത്.