ഏറ്റുമാനൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ആലപ്പുഴ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ആലപ്പുഴ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ അപ്പുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിലുളള എസ്ബിഐ എടിഎമ്മാണ് മോഷ്ടാവ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.

 

ഇതിനു ശേഷം യാൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു. പുനലൂരിലും ഇയാൾ സമാനമായ രീതിയിൽ മോഷണശ്രമം നടത്തിയിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണശ്രമം നടത്തിയതിനു 2019 ൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

 

ജനുവരി 30 നാണു ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിലുളള എസ്ബിഐ എടിഎമ്മാണ് മോഷ്ടാവ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്. എടിഎം പൂർണ്ണമായും തകർത്ത നിലയിലായിരുന്നു. രാവിലെ ഇതുവഴി വന്ന യാത്രക്കാരാണ് എടിഎം കൗണ്ടറിൽ മെഷീൻ തകർക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചത്.