എരുമേലി: എരുമേലിയിൽ നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്. എരുമേലി കരിംകല്ലുമൂഴിയിൽ ആണ് അപകടം ഉണ്ടായത്.
റഫീക്ക്,സിദ്ധിക്ക് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും തോട്ടിൽ നിന്നും കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.