പുതുപ്പള്ളി: പുതുപ്പള്ളി,മണർകാട് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ സന്ദർശനം നടത്തി.
പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടറെ പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ സ്വീകരിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടക്കുന്ന പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലും മണർകാട് ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്.
പ്രൊജക്ട് ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.