എലിപ്പനിക്കെതിരെ ബോധവത്കരണം: കോട്ടയത്ത് ആരോഗ്യവകുപ്പിന്റെ പ്രതിരോധ സഞ്ചാരം.


കോട്ടയം: എലിപ്പനിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ബോട്ട് റാലി സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ, ഡോക്സി സൈക്ലിൻ വിതരണം എന്നിവ നടത്തി.

 

ആർപ്പൂക്കര പഞ്ചായത്തിൽ മുൻ വർഷങ്ങളിൽ എലിപ്പനി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. മണിയാപറമ്പ് മുതൽ ചീപ്പുങ്കൽ വരെ ബോധവൽക്കരണവുമായി ആയിരുന്നു യാത്ര. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടി ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലൂക്കോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ എസ്സി കണിച്ചേരി, വാർഡ് മെമ്പർമാരായ സുനിത ബിനു, രഞ്ജിനി മനോജ്‌, സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.

 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ .എൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അജയ് മോഹൻ ഡോക്സി സൈക്ലിൻ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഡി എം ഓ ഡോക്ടർ വിദ്യാധരൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ ശ്യാം, ആർ സി എച്ച് ഓഫീസർ ഡോക്ടർ സിത്താര, അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോക്ടർ റോസിലി ജോസഫ്, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജെ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ പീറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് സുധൻ, എപ്പിഡെമോളജിസ്റ്റ് നിതിൻ, ഹെൽത്ത്‌ സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അനൂപ് കുമാർ കെ. സി, ബിജു സി കിഴക്കേടം, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഗീതു വിജയപ്പൻ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സുമാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.