വൈക്കത്ത് ഡ്രോൺ സർവ്വേ 18,19 തീയതികളിൽ നടത്തും.


വൈക്കം: കേന്ദ്ര സർക്കാരിൻ്റെ സ്വാമിത പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ വൈക്കം നടുവില വില്ലേജിൽ ഈ മാസം 18, 19 തീയതികളിൽ നടത്തും.

 

വൈക്കത്തെ തെരഞ്ഞെടുക്കപ്പെട്ട 19 ഇടങ്ങളിലാണ് സർവ്വേ നടത്തുന്നത്.  ഈ പ്രദേശങ്ങളിൽ ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ജോലികൾ പൂർത്തിയായി.

 

സർവ്വേ ഉദ്യോഗസ്ഥർ ലഭ്യമാക്കുന്ന ഫോറത്തിൽ വസ്തു ഉടമകൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി നൽകണമെന്ന് കോട്ടയം സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.