കാഞ്ഞിരപ്പള്ളി: വാഹന വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതലായി ജനപ്രിയമാകുന്നതോടെ കാഞ്ഞിരപ്പള്ളിയും ഇലക്ട്രിക്ക് ചാർജ്ജിലേക്ക്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 5 ഇലക്ട്രിക്ക് ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതായി കാഞ്ഞിരപ്പള്ളി എംഎൽഎ യും സർക്കാർ ചീഫ് വിപ്പുമായ ഡോ.എൻ ജയരാജ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി,പൊൻകുന്നം,മണിമല, കൊടുങ്ങൂർ,കറുകച്ചാൽ എന്നിവിടങ്ങളിലാണ് ഇലക്ട്രിക്ക് ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.