എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 5 ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നു എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
നിയോജകമണ്ഡലത്തിലെ മുണ്ടക്കയം,എരുമേലി, പാറത്തോട്,ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
ഇലക്ട്രിസിറ്റി ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിക്കുന്ന ചാർജിങ് സ്റ്റേഷനുകളിൽ നിന്നും പെയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് വാഹനങ്ങൾ ചാർജ് ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.