എരുമേലിയിലെ സ്‌കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങളുമായി എത്തിയ ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


എരുമേലി: എരുമേലിയിലെ സ്‌കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങളുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ സ്വദേശി കിഴക്കാട്ട് വീട്ടില്‍ ഷെരീഫിന്റെ മകൻ മുഹമ്മദ് ആഷിക് (28) ആണ് പോലീസ് പിടിയിലായത്.

 

സ്വിഫ്റ്റ് കാറിലെത്തിയ ഇയാളുടെ കയ്യിൽ നിന്നും 216 ബണ്ടിലുകളിലായി കൊണ്ടുവന്ന 6480 പാക്കറ്റ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. എരുമേലി, കൊരട്ടി ഭാഗങ്ങളിലുള്ള സ്‌കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. 

 

എരുമേലി എസ് ഐ അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.