മണർകാട് ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി യാഥാർത്യമാകുന്നു.


മണർകാട്: മണർകാട് ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി യാഥാർത്യമാകുന്നു. മണർകാട് ഗ്രാമ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമമുള്ള മുഴുവൻ വീടുകളിലും കുടിവെള്ളം ലഭിക്കത്തക്ക വിധത്തിൽ ആണ് ജലജീവൻ പദ്ധതി നടപ്പിലാകുന്നത് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു കെ സി പറഞ്ഞു.

 

25 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. പദ്ധതിയുടെ 15 ശതമാനം തുക പഞ്ചായത്തും 10 ശതമാനം തുക ഗുണഭോക്താക്കളും അടയ്ക്കണം. പദ്ധതിയ്ക്ക് ആവശ്യമായ പൈപ്പുകൾ ജലജീവൻ പദ്ധതിയുടെ കരാറുകാർ എത്തിച്ച് തുടങ്ങി.

 

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി പറഞ്ഞു.