മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു, എല്ലാവിധ സർവീസ് ചട്ടങ്ങളും ലംഘിച്ചു കൊണ്ട് ആത്മകഥ എഴുതിയ ശിവശങ്കറിൻ്റെ പുസ്തക രചനയെ മുഖ്യമന്ത്രി പരസ്യമായി ന്യാ


കോട്ടയം: എല്ലാവിധ സർവീസ് ചട്ടങ്ങളും ലംഘിച്ചു കൊണ്ട് ആത്മകഥ എഴുതിയ ശിവശങ്കറിൻ്റെ പുസ്തക രചനയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ ശിവശങ്കറിന്റെ പുസ്തക രചന സർവ്വീസ് ചട്ടങ്ങളുടെ ലംഘനമല്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിക്കുകയായിരുന്നു എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയും കേന്ദ്ര സർക്കാർ ഏജന്സികൾക്കെതിരെയും നിരവധി വിവാദ പരാമർശങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകമെഴുതിയ ശിവശങ്കറിന്റെ നിലപാടുകളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും കെ സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു. ശിവശങ്കറിനെ പരസ്യമായി ന്യായീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

സ്വര്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു വീണ്ടും നിരവധി കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ ശിവശങ്കർ നടത്തിയാൽ മുഖ്യമന്ത്രിക്കും സർക്കാരിനും നിലനിൽപ്പിനെ ബാധിക്കുമെന്നതിനാലാണ് മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുന്നതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നതായും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. ഇക്കാരണത്താൽ ഈ കുറ്റകൃത്യത്തിൽ പങ്ക് എത്രത്തോളമാണെന്നു വെളിപ്പെടുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് യു പി വിഷയം എടുത്തുയർത്തുന്നത് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി കേരള സർക്കാരിനെയാണ് വിമർശിച്ചതെന്നും കേരളാ സർക്കാരിനെ ആർക്കും വിമർശിക്കാൻ പാടില്ലേ എന്നും അദ്ദേഹം കോട്ടയത്ത് ചോദിച്ചു.