കോട്ടയം: കേരളത്തിലെ ആദ്യത്തെ സോളാർ കാർഷിക പമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. വൈകിട്ട് 3.30ന് കുറവിലങ്ങാട് നസറീത്ത ഹില്ലിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി മുഖ്യപ്രഭാഷണം നടത്തും. അനെർട്ട് സി.ഇ.ഒ. നരേന്ദ്ര നാഥ് വേലൂരി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സി കുര്യൻ, പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസി സജീവ്, അനർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ പങ്കെടുക്കും.
കേന്ദ്ര- സംസ്ഥാന കർഷക സഹായ സബ്‌സിഡി പദ്ധതിയായ പി.എം. കുസും വഴി നിർമിച്ച അഞ്ചു കിലോ വാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് ഉദ്ഘാടനം ചെയ്യുന്നത്.