കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 2 ഡയാലിസിസ് ലാബ് അസിസ്റ്റന്‍റ് ഉൾപ്പടെ സംസ്ഥാനത്ത് 24 ലാബ് അസിസ്റ്റന്‍റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് 24 ലാബ് അസിസ്റ്റന്‍റ് തസ്തികകൾ സൃഷ്ടിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാല് ലാബ് അസിസ്റ്റന്‍റ് തസ്തികകള്‍ ആണ് സൃഷ്ടിക്കുന്നത്.
കോട്ടയം,തൃശൂര്‍, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വീതവും ലാബ് അസിസ്റ്റന്‍റ് തസ്തികകളാണ് സൃഷ്ടിക്കുക.