എൽ.പി.ജി ഓപ്പൺ ഫോറം: കോട്ടയം ജില്ലയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കാം.


കോട്ടയം: കോട്ടയം ജില്ലയിലെ എൽ.പി.ജി ഓപ്പൺ ഫോറം മാർച്ച് മൂന്നിന് ചേരും. രാവിലെ 10.30 ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് മുഖേനയാണ് യോഗം ചേരുന്നത്.

 

ജില്ലയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കാം. പരാതികൾ മാർച്ച് രണ്ടിനകം അതാത്  താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകണം. താത്പര്യമുള്ളവർക്ക്  https://meet.google.com/efz-boae-dgs?hs=224 എന്ന ലിങ്കിലൂടെ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാവുന്നതാണ്.

 

ജില്ലാ സപ്ലൈ ഓഫീസർ, പാചകവാതക കമ്പിനികൾ, വിതരണ ഏജൻസികൾ, ഉപഭോക്തൃ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.