ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റും ഗൈഡ്സ് വളന്റിയേഴ്സിന്റെയും നേതൃത്വത്തില്‍ വീല്‍ചെയര്‍ വിതരണം ചെയ്തു.
ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിനും തണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിനും വീല്‍ചെയറുകള്‍, വാട്ടര്ബഡ്ഡുകള്,വാക്കറുകള്‍ എന്നിവയാണ് നല്‍കിയത്. സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'പ്രഭ' പ്രോഗാമില്‍ ഉള്‍പ്പെടുത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. കരുണ പ്രതിനിധി ഹാറൂണും തണലിന് വേണ്ടി പി.എ. ഹാഷിമും ഇവ ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മിനി അഗസ്റ്റിൻ, വി.എൻ. ശ്രീദേവി, വി.എം. സിറാജ്, എം.എഫ്. അബ്ദുൽ ഖാദർ, ഫെലിക്സാമ്മ ചാക്കോ, സജന സഫറു, മെഹബൂബ സൈഫ്, അസ് ലഹ റഷീദ്, റസിയ ഹുസൈന് എന്നിവർ സംസാരിച്ചു.