കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമര്‍പ്പിച്ചു. താഴത്തുവടകര ജി. എച്ച്.എസ്, എസ് , മണർകാട് ജി. എൽ പി. എസ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങൾ ഇന്നലെയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
രാവിലെ ഓൺലൈൻ മുഖേന നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ-കയര്‍ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഫ്, ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ കെ.ജീവന്‍ ബാബു എന്നിവര്‍ പങ്കെടുത്തു. താഴത്ത് വടകര ജി. എച്ച്.എസ്, എസിൽ നടന്ന ചടങ്ങിൽ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു.
എം.പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിച്ചു. പൊതുമരാമത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ലൈജു .എം .ജി റിപ്പോർട്ടവതരിപ്പിച്ചു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ശ്രീജിത്ത് ഉപഹാര സമർപ്പണം നടത്തി. കോട്ടയം ഡി.ഡി.ഇ എന്‍.സുജയ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകുകായും ഹെഡ്മിസ്ട്രസ് സലീന കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം.കെ ജയശ്രീ നന്ദിയും പറഞ്ഞു. സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് മണർകാട് ജി. എൽ പി. എസിൽ നടക്കുന്ന പൊതുസമ്മേളനം സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി എം.എൽ.എ ശിലാഫലകം അനാച്ഛാദനം നിർവ്വഹിച്ചു. എം.പി തോമസ് ചാഴികാടൻ ഉപഹാര സമർപ്പണം നടത്തി. വിദ്യാകിരണം പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിക്കുകായും പൊതുമരാമത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു റിപ്പോർട്ടവതരിപ്പിക്കുകായും ചെയ്തു. കോട്ടയം ഡി.ഡി.ഇ എന്‍.സുജയ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ആൻസി തോമസ് സ്വാഗതവും പി.ടി എ പ്രസിഡൻ്റ് ടോം ലാൽ നന്ദിയും പറഞ്ഞു. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നുമുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് മണർകാട് ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതുതായി ഇരു നിലകളുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളുണ്ട് . പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മണർകാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ നഴ്സറി മുതൽ നാല് വരെ ക്ലാസ്സുകളിലായി 380 വിദ്യാർത്ഥികൾ പഠിക്കുന്നു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള എട്ട് ക്ലാസ് മുറികള്‍, നാല് ലാബുകള്‍, ലൈബ്രറി റൂം, മള്‍ട്ടി മീഡിയ റൂം, ഓഫീസ്, പ്രഥമ അധ്യാപക ഓഫീസ്, എട്ട് ശുചിമുറികള്‍ എന്നിവയുള്‍പ്പെടുന്നതാണ് താഴത്തുവടകര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം.