തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി മൂന്നാർ-പളനി സർവ്വീസുമായി കെഎസ്ആർടിസി. ഇടക്കാലത്ത് താത്കാലികമായി നിർത്തലാക്കിയിരുന്ന സർവ്വീസ് ഇപ്പോൾ പുതിയ സമയക്രമത്തിലാണ് പുനരാരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് രാത്രി 08:45 ന് പുറപ്പെട്ട് രാവിലെ 07:00 മണിക്ക് പളനിയിൽ എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാത്രി 6:30 ന് പുറപ്പെടുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
സമയക്രമം:
തിരുവനന്തപുരം-മൂന്നാർ-പളനി:
തിരുവനന്തപുരം -08.45pm
കൊട്ടാരക്കര -10.20pm
കോട്ടയം. -00.20am
കോതമംഗലം. -01.50am
മൂന്നാർ -04.10am
മറയൂർ -05.10am
പളനി. -07.00am
മൂന്നാർ, പളനി-തിരുവനന്തപുരം:
പളനി. -06.30pm
മറയൂർ. -08.45pm
മൂന്നാർ. -10.30pm
കോതമംഗലം. -00.30am
കോട്ടയം. -02.15am
കൊട്ടാരക്കര. -04.00am
തിരുവനന്തപുരം -05.35am
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
തിരുവനന്തപുരം സെൻട്രൽ: 0471 2323886
മൂന്നാർ: 0486-5230201,18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.