ബംഗാൾ ഉൾകടൽ ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു, സംസ്ഥാനത്ത് നാളെ മുതൽ 3 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത.


തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കക്ക് 470 കിലോമീറ്റർ അകലെ തെക്ക്-തെക്ക് കിഴക്കായും തമിഴ്നാട് നാഗപ്പട്ടണത്തിനു 760 കിലോമീറ്റർ അകലെ തെക്ക്-തെക്ക്കിഴക്കായും  ചെന്നൈക്ക് 950 കിലോമീറ്റർ അകലെ തെക്ക്-തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യുന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 

തീവ്രന്യുന മർദ്ദത്തിന്റെ ഫലമായി കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.