തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ തീവ്രന്യുന മർദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യുന മർദ്ദമായി
ശ്രീലങ്കക്ക് 310 കിലോമീറ്റർ വടക്ക്-കിഴക്കായും നാഗപ്പട്ടണത്തിന് 300 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും പുതുച്ചേരിയിൽ നിന്ന് 320 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും ചെന്നൈയിൽ നിന്ന് 390 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.
ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യുനമർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു-തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്ര ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മാർച്ച് 6,7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.