രാത്രി തണുത്ത് വിറച്ചും പകൽ വിയർത്ത് കുളിച്ചും കോട്ടയം! രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന നഗരമായി മാറി കോട്ടയം, ഇനി പ്രതീക്ഷ വരുന്ന ന്യുന


കോട്ടയം: കഴിഞ്ഞ ദിവസങ്ങളായി കോട്ടയം വെന്തുരുകുകയാണ്. രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം വിയർത്ത് കുളിച്ചു സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയത്തെ കോട്ടയത്തെ ഇപ്പോഴത്തെ താപനില.

 

ചൂട് കൂടുതലുള്ള പാലക്കാടിനെ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തെ താപനില 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി രാത്രി തണുത്ത് വിറച്ചും പകൽ വിയർത്ത് കുളിച്ചുമാണ് കോട്ടയം കഴിയുന്നത്. ഇന്നലെയും ഇന്നും രാത്രിയിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നു. രാത്രിയിൽ തണുപ്പ് കൂടുന്നതോടെ പകൽ വീണ്ടും ചൂടിന് കാഠിന്യമേറും എന്നാണ് പഴമക്കാരുടെ ഭാഷ്യം. 2020 ഫെബ്രുവരിയിൽ തന്നെ കോട്ടയത്തെ താപനില 38.5 ഡിഗ്രി ആയിരുന്നു. കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയായ 38.5 ഡിഗ്രി മുൻപും വിവിധ വർഷങ്ങളിൽ നമ്മുടെ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരുന്നു.

 

കഴിഞ്ഞ വർഷവും ജില്ലയിൽ ചൂട് വർധിച്ചിരുന്നു. നഗരത്തിൽ ചൂട് കൂടുന്നതോടെ ഇനി വരുന്ന ന്യുനമർദ്ദത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ന്യുനമർദ്ദമെത്തിയാലും ചൂട് കുറയാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല കോട്ടയം ഉൾപ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ്‌ സാധ്യത. ദിവസേന ഉയരുന്ന ചൂടിൽ വെന്തുരുകുകയാണ് കോട്ടയം. താരതമ്യേന ചൂട് കുറവായിരുന്ന കോട്ടയം ഇപ്പോൾ വെന്തുരുകുകയാണ്.

പകൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസേന ശരാശരി താപനിലയിൽ രണ്ട് ഡിഗ്രി വരെയാണ് വർദ്ധനവ് ഉണ്ടാകുന്നത്. ഏറ്റവും ചൂട് കൂടുതലായിരുന്ന പാലക്കാടിനെ നമ്മുടെ കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കോട്ടയത്തേക്ക് ഫോക്കസ് ചെയ്യുന്ന സൂര്യൻ ഇതൊരു മത്‌സര ഇനമായി കണ്ടു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.

വേനൽ മഴയിലെ ലഭ്യത കുറവാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. ഇനിയും വേനൽ മഴ ലഭിച്ചില്ലെങ്കിൽ ചൂട് കൂടാനും കടുത്ത വരൾച്ച ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി പകുതിയോടെ തന്നെ ജില്ലയിലെ ജലാശയങ്ങൾ വരൾച്ചയുടെ പിടിയിലായിരുന്നു.