കോട്ടയം: കോട്ടയം ജില്ലയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ചിട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് എല്‍.പി.ജി.ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു.
പാചകവാതക സിലണ്ടറിൻ്റെ വില എല്ലാ മാസവും അറിയിക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികൾക്ക് നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കള്‍ക്ക് കാലതാമസമില്ലാതെ സിലണ്ടർ ലഭ്യമാക്കണമെന്നും കൃത്യമായ വില രേഖപ്പെടുത്തി ബില്ല് നല്‍കണമെന്നും എ.ഡി.എം. നിര്‍ദ്ദേശിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജലജാ ജി.എസ്. റാണി റിപ്പോർട്ടവതരിപ്പിച്ചു.
ഗൂഗിള്‍ മീറ്റ് മുഖേന ചേര്‍ന്ന യോഗത്തിൽ ഗ്യാസ് ഏജന്‍സികൾ, ഓയിൽ കമ്പനികൾ-ഉപഭോക്തൃ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.