എരുമേലി വെച്ചുച്ചിറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു.


എരുമേലി: എരുമേലി വെച്ചുച്ചിറ കുമ്പിത്തോട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. കുമ്പിത്തോട്ട് ആലപ്ലാമൂട്ടിൽ സാബു ജോസഫ് (44) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. വെച്ചുച്ചിറയിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ഭാര്യ ബീന. മക്കൾ അലൻ (എരുമേലി സെന്റ് തോമസ് സ്കൂളിൽ ഏഴാം ക്ലാസ് ) അലീന ( കുന്നം മർത്തോമ്മ സ്കൂൾ ഒൻപതാം ക്ലാസ് ). മ്യതദേഹം അസീസി ഹോസ്പിറ്റലിൽ.