സ്പെഷ്യൽ ഡ്രൈവ്: കോട്ടയം ജില്ലയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കോട്ടയം ജില്ലയിൽ37 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലെ എസ് എച് ഒ മാരെ ഉൾപ്പെടുത്തി യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിൽ NDPS ആക്ട് പ്രകാരം 86 റെയ്ഡ് നടത്തുകയും 5 കേസ് രജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ 32 പേർക്കെതിരെ COTPA  ആക്ട്  പ്രകാരം  കേസെടുത്തു. വരും ദിവസങ്ങളിലും ജില്ലയിൽ പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.