കേരളത്തിലെ 20 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്കായി Tefun സൗജന്യ ടെക്ക്നോളജി പ്രോഗ്രാം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉത്ഘാടനം ചെയ്തു


ഉഴവൂർ: കേരളത്തിൽ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ടാൽറോപ്, മീഡിയ പാർട്ണർ ആയ 24 ന്യൂസ് ചാനലുമായി ചേർന്ന് കേരളത്തിലെ 20 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ Tefun എന്ന സൗജന്യ ടെക്ക്നോളജി പ്രോഗ്രാം കോട്ടയം ജില്ലയിൽ ആരംഭിച്ചു. കോട്ടയം ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കണമെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പദ്ധതി ഉഴവൂരിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. വരും കാലത്തെ ടെക്ക്നോളജിയുടെ പ്രാധാന്യം മുന്നിൽ കണ്ടുകൊണ്ട് ടെക്ക്-സാക്ഷരത ഉറപ്പു വരുത്തിയ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാൽറോപ് ഈ പ്രോഗ്രാം മുന്നോട്ട് വെക്കുന്നത്. അജീഷ് സതീശൻ (Director of Talrop) ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഈ സൗജന്യ ടെക്ക്നോളജി പഠനം വിജയകരമായി നടപ്പിലാക്കുമെന്ന് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.