എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ടിന് സമീപം ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കോട്ടയം: എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ടിന് സമീപം ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരുചക്ര വാഹന യാത്രികനായ അയ്മനം മണവത്ത് പുത്തൻപുരയിൽ ബാലു (27) ആണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.

 

 കോട്ടയം ഭാഗത്തു നിന്നും പോകുകയായിരുന്ന ഓട്ടോയിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെ എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.

അപകടം കണ്ടു ഓടിയെത്തിയവർ ബാലുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ബാലു ബൈക്കിൽ നിന്നും റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.