കോട്ടയം: ഏപ്രിൽ ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ പത്തനംതിട്ടയിൽ വച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ 21 പോയിന്റുമായി കോട്ടയം ബിസിഎം കോളേജ് എട്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ തൊടുപുഴയിൽ വച്ച് നടന്ന യുവജനോത്സവത്തിൽ പത്താം സ്ഥാനത്തായിരുന്ന ടീം നില മെച്ചപ്പെടുത്തിയാണ് ഇപ്പോൾ എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തിരുവാതിര, മാർഗ്ഗംകളി, ഒപ്പന, ചെറുകഥ ഹിന്ദി എന്നിവയിൽ ബിസിഎം രണ്ടാം സ്ഥാനത്തെത്തി.
മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ 21 പോയിന്റുമായി കോട്ടയം ബിസിഎം കോളേജ് എട്ടാം സ്ഥാനത്ത്.