കൈപ്പുഴയ്ക്കു കരുതലായി ഇനി മുതൽ കാരിത്താസും.


കോട്ടയം: കൈപ്പുഴയ്ക്കു കരുതലായി ഇനി മുതൽ കാരിത്താസും. കൈപ്പുഴ എച്ച്.ഡി.പി ഹോസ്പിറ്റലിൽ കോട്ടയം കാരിത്താസ് ആശുപത്രിയുടെ ആരോഗ്യ സേവനങ്ങൾ ആരംഭിച്ചു. കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിക്ക് നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ട് ആശീർവദിച്ചു. സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തോമസ്  ചാഴികാടൻ എം.പി, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, ഫാ.മാത്യു കട്ടിയാങ്കൽ, ഫാ.ജിനു കാവിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.