കോട്ടയം: വാട്ട്സാപ്പ് ചാറ്റ് ബോട്ട് ഉപയോഗിച്ച് കൊണ്ട് ആശുപത്രി സേവനങ്ങൾ വളരെ ലളിതമായി ഏവരുടെയും വിരൽ തുമ്പിൽ എത്തിച്ചിരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി സമർപ്പിക്കുകയാണ് വാട്ട്സാപ്പ് ബിസിനസ്സ് എ പി ഐ അഥവാ വാട്ട്സാപ്പ് ചാറ്റ് ബോട്ട് എന്ന നൂതന സൗകര്യം.
സാധാരണ മനുഷ്യരുടെ അടക്കം എല്ലാ വരുടെയും നിത്യ ജീവിതത്തിൽ മൊബൈൽ വാട്ട്സാപ്പ് ഇന്ന് നിർണ്ണായക സ്വാധീനം ചെലുത്തുകയാണ്. വാട്ട്സാപിൻ്റെ നൂതന സാങ്കേതിക സഹായമായ വാട്ട്സാപ്പ് ബിസിനസ്സ് എ പി ഐ അഥവാ വാട്ട്സാപ്പ് ചാറ്റ് ബോട്ട് ഉപയോഗിച്ച് കൊണ്ട് ആശുപത്രി സേവനങ്ങൾ വളരെ ലളിതമായി ഏവരുടെയും വിരൽ തുമ്പിൽ എത്തിച്ചിരിക്കുകയാണ് കാരിത്താസ് ആശുപത്രി.
ഒരു മൊബൈൽ ആപ്പ് തങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന ബുന്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കി നിത്യ ജീവിതത്തിലെ സുപരിചിതമായ വാട്ട്സാപ്പ് ചാറ്റിലൂടെ ആശുപത്രിയിലെ മുഴുവൻ സേവനങ്ങളും വളരെ ലളിതമായി പൊതുജനങ്ങൾക്കു ലഭ്യമാക്കി നൽകുകയാണ് കാരിത്താസ് ആശുപത്രി. ഇത് വഴി അപ്പോയ്‌മെൻറ് ബുക്കിംഗ്, ഡോക്ടർമാരുടെ ലഭ്യത, സമയക്രമം, ഹെൽത്ത് ചെക്കപ്പ്,ലാബ് റിപ്പോർട്ട്സ്, ആശുപത്രി എക്‌സിക്യുട്ടീവുകളുമായി സംശയ നിവാരണം, ആശുപത്രിയിലെ പുതിയ പദ്ധതികൾ, ആശുപത്രി സേവനങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തൽ എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് വാട്ട്സാപ്പ് ചാറ്റ് ബോട്ടിലൂടെ ജനങ്ങൾക്ക് കാരിത്താസ് ആശുപത്രി ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.