കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ്: സംസ്ഥാനതല സ്വാഗതസംഘം കോട്ടയത്ത് രൂപീകരിച്ചു.


കോട്ടയം: കേരള സംസ്ഥാന സഹകരണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന സംസ്ഥാനതല സ്കൂൾ മാർക്കറ്റ് സ്വാഗത സംഘം കോട്ടയത്ത് രൂപീകരിച്ചു. കുമാരനെല്ലൂർ സഹകരണ ബാങ്കിൽ വച്ച് നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് കെ ആർ ചന്ദ്രമോഹന്റെ അധ്യക്ഷത വഹിച്ചു.

 

 മുഖ്യപ്രഭാഷണം കെ എം രാധാകൃഷ്ണൻ (സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ )നിർവഹിച്ചു. ജോയിൻ രജിസ്ട്രർ അജിത് കുമാർ, രാജീവ് എം ജോൺ (അസിസ്റ്റൻറ് രജിസ്ട്രാർ കോട്ടയം ), പ്രമോദ് ചന്ദ്രൻ (കൺസ്യൂമർ ഫെഡ് ഡയറക്ടർ കോട്ടയം), പി.ജി സുകുമാരൻ നായർ (സർക്കിൾ സഹകരണ യൂണിയൻ) എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ, സഹകരണ ജോയിൻ രജിസ്റ്റർ അജിത് കുമാർ എന്നിവർ രക്ഷാധികാരികളായും കൺസ്യൂമർ ഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ കൺവീനർ ആയും സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.