കോട്ടയം ജില്ലയില്‍ മാസ്ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി; ജില്ലാ പോലീസ് മേധാവി.


കോട്ടയം: കോട്ടയം ജില്ലയില്‍ മാസ്ക് ഉപയോഗം വീണ്ടും നിര്‍ബന്ധമാക്കിയാതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍  കോവിഡ്‌ കേസ് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മാസ്ക് ഉപയോഗം വിണ്ടും നിര്‍ബന്ധമാക്കി ആരോഗ്യ വകുപ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം ജില്ലയിൽ വീണ്ടും മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. മാസ്ക് ധരിക്കാതെ പിടിക്കപെട്ടാല്‍ ആദ്യ ദിവസം താക്കിത് നല്‍കുന്നതും വീണ്ടും പിടിക്കപെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.