കോട്ടയം: കേരളത്തിലെ ആദ്യ ഡയാലിസിസ് സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഡയാലിസിസ് സെന്ററുമായി കോട്ടയം കാരിത്താസ് ആശുപത്രി. 45 കിടക്കകളുള്ള കാരിത്താസ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക ഡയാലിസിസ് സെന്റർ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ആശുപത്രിയുടെ നെഫ്രോളജി വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്ന ഡയാലിസിസ് സെന്ററിൽ 45 കിടക്കകളുള്ള അത്യാധുനിക ഡയാലിസിസ് സെന്റർ ആണുള്ളത്. അത്യാധുനിക ജർമ്മൻ നിർമ്മിത ഉപകരണങ്ങൾ ആണ് ഡയാലിസിസ് സെന്ററിൽ ഉപയോഗിക്കുന്നത്. കുറഞ്ഞ രക്ത സമ്മർദ്ദമുള്ള രോഗികൾക്ക് സി ആർ ആർ ടി ഡയാലിസിസ് സൗകര്യവും ഇവിടെ ലഭ്യമാണ്. ദിവസേന 100-ലധികം ഡയാലിസിസുകൾ ചെയ്യാൻ സാധിക്കുന്ന സെന്ററിന്റെ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ് എന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് പറഞ്ഞു.
ഡയാലിസിസ് സെന്ററിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാണ്. വിദഗ്ദ്ധരായ ഡോക്ടർമാരും ഇതര ജീവനക്കാരുമടങ്ങുന്ന സംഘമാണ് സെന്ററിൽ ഉള്ളത്. 6 ഡോക്ടർമാരുടെയും 50 ഇതര ജീവനക്കാരുടെയും സേവനം സെന്ററിൽ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ സംഘവും ആശുപത്രിൽ സജ്ജമാണ്. ഐസിയുവിൽ എപ്പോഴും തയ്യാറായ ഡയാലിസിസ് മെഷീനുകൾ, ഹെപ്പറ്റൈറ്റിസ് ബി+, സി+ എന്നിവയ്ക്കായി പ്രത്യേക യൂണിറ്റുകളും സ്റ്റാഫും, ഡയാലിസിസിന് മുമ്പ് സൗജന്യ കൗൺസിലിംഗ്, ട്രാൻസ്പ്ലാൻറ് രോഗികൾക്ക് സൗജന്യ കൗൺസിലിംഗ്, അത്യാധുനിക ട്രാൻസ്പ്ലാന്റ് യൂണിറ്റുകൾ എന്നിവ കാരിത്താസിന്റെ സവിശേഷതകളാണ്.