എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം ഇന്ന് അവസാനിക്കും.


കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെ കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെട്ടാതെ പുതുക്കാൻ അവസരം.

 

 ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും  നിശ്ചിത സമയ പരിധിക്ക് ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തത് മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഏപ്രിൽ 30 നകം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസിൽ നൽകണം. www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന  ഉദ്യോഗാർത്ഥികൾക്ക്  നേരിട്ടും രജിസ്ട്രേഷൻ  പുതുക്കാവുന്നതാണ്.