ചങ്ങനാശേരി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ പര്യടനം സമാപിച്ചു. തത്സമയ ക്വിസ് ,കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിച്ചു. ചങ്ങനാശേരി രണ്ടാം നമ്പർ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപം നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ കെ.എം നെജിയ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുറിച്ചി , വാഴപ്പള്ളി, തൃക്കൊടിത്താനം എന്നിവിടങ്ങളിൽ തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും അവതരിപ്പിച്ചു. പൊതു ജനങ്ങൾക്കായി നടത്തിയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു. കുറിച്ചിയിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്തംഗം കെ.ആർ. ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിജു പ്രസാദ് സംസാരിച്ചു. തൃക്കൊടിത്താനത്ത് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സുവർണ്ണ കുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിനോയി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സമതി അധ്യക്ഷ മേഴ്സി റോയി സെക്രട്ടറി റ്റി രഞ്ചൻ , സി.ഡി. എസ് ചെയർപേഴ്സൺ ദിവ്യ ബൈജു എന്നിവർ സംസാരിച്ചു.
ചങ്ങനാശേരിയുടെ ഹൃദയംകവർന്ന് എൻ്റെ കേരളം പ്രചാരണ യാത്ര.