വായ്‌പ്പാ തിരിച്ചടവ് മുടങ്ങി, ഏറ്റുമാനൂരിൽ ജപ്തിക്ക് എത്തിയ ബാങ്ക് അധികൃതർക്ക് മുൻപിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരമായി പൊള്ള


ഏറ്റുമാനൂർ:  വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഏറ്റുമാനൂരിൽ ജപ്തിക്ക് എത്തിയ ബാങ്ക് അധികൃതർക്ക് മുൻപിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ഷിജിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ടു ബാങ്ക് അധികൃതർ ഇറങ്ങി ഓടുകയായിരുന്നു.

കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്കിൽ നിന്നും 15 ലക്ഷം രൂപ ഷിജിൻ വായ്പ എടുത്തിരുന്നു. ഇപ്പോൾ പലിശ ഉൾപ്പടെ 30 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളുമായി എത്തിയത്.