വെള്ളൂർ കെ.പി.പി.എൽ ഉൽപാദന പ്രവർത്തനങ്ങൾ: തടിയധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും ഉന്നതതല


തിരുവനന്തപുരം: കോട്ടയം വെള്ളൂർ കെ.പി.പി.എൽ ഉൽപാദന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആവശ്യമായ തടിയധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

നിലവിലുള്ള തോട്ടങ്ങളിൽ നിന്ന് മിനിമം നിരക്കിൽ പേപ്പർ ഉൽപാദനത്തിനാവശ്യമായ സോഫ്റ്റ് വുഡ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കെ.പി.പി.എല്ലിന്റെ ദീർഘകാല പ്രവർത്തന ലക്ഷ്യം മുൻ നിർത്തി സർക്കാർ തലത്തിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളും ഉണ്ടാകും. കേന്ദ്രത്തിൽ നിന്ന് ഏറ്റെടുത്ത ശേഷം അതിവേഗത്തിലാണ് പേപ്പർ കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നേറുന്നത് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കോട്ടയം വെള്ളൂരിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത് പുതുതായി രൂപീകരിച്ച കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ താമസിയാതെ നിർവ്വഹിക്കും.