കോട്ടയം വെള്ളൂരിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.


തിരുവനന്തപുരം: കോട്ടയം വെള്ളൂരിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് ലോഗോ പ്രകാശനം നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത് പുതുതായി രൂപീകരിച്ച കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ താമസിയാതെ നിർവ്വഹിക്കും. ലോഗോ പ്രകാശനച്ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കെ.പി.പി.എൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ സംബന്ധിച്ചു.