മല്ലപ്പള്ളിക്ക് സമീപം തടി വെട്ട് ജോലിക്കിടെ മണിമല വെള്ളാവൂർ സ്വദേശി ഇടിമിന്നലേറ്റ് മരിച്ചു.


വെള്ളാവൂർ: മണിമല വെള്ളാവൂർ സ്വദേശി ഇടിമിന്നലേറ്റ് മരിച്ചു. വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ പരേതനായ അച്ചൻകുഞ്ഞ്-അമ്മിണി ദമ്പതികളുടെ മകൻ അനീഷ് (40) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. മല്ലപ്പള്ളിക്ക് സമീപം തടി വെട്ട് ജോലിക്കിടെയാണ് അനീഷിന് മിന്നലേറ്റത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകുന്നേരം മേഖലയിൽ ശക്തമായ ഇടി മിന്നൽ ഉണ്ടായിരുന്നു. സന്ധ്യയാണ് ഭാര്യ, മക്കൾ- അപർണ, അതുല്യ.