കോട്ടയം: റീ സർവ്വേ അനുസരിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയായതോടെ വഴിയാധാരമായത് 2 കുടുംബങ്ങൾ. കോട്ടയം മഞ്ഞൂരിലാണ് റീ സർവ്വേ അനുസരിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയായതോടെ റെയിൽവേ 2 വീടുകൾ ഇടിച്ചു നിരത്തിയത്. മാഞ്ഞൂർ ഇരവിമംഗലം തടത്തിൽ സുരേന്ദ്രൻ, അയൽവാസി വേലംപറമ്പിൽ ലിസമ്മ എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസം റെയിൽവേയും പോലീസും ചേർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇടിച്ചു നിരത്തയത്. സുരേന്ദ്രൻ 35 വർഷക്കാലമായി താമസിച്ചിരുന്ന വീടാണ് റീ സർവ്വേ അനുസരിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയായി റെയിൽവേയ്ക്ക് അവകാശപ്പെട്ടതായി മാറുന്നത്. വസ്തുവിൽ കരമടയ്ക്കുകയും ആധാരമടക്കം എല്ലാ രേഖകളും ഉണ്ടായിട്ടുമാണ് ഈ 2 കുടുംബങ്ങൾ ഇപ്പോൾ വഴിയാധാരമായിരിക്കുന്നത്. ഇരു വീട്ടുകാരും ഇപ്പോൾ വാടക വീട്ടിലേക്ക് മാറിയിരിക്കുകയാണ്. 35 വർഷക്കാലമായി താമസിച്ചിരുന്ന വീടും എട്ടര സെന്റ് ഭൂമിയും ആണ് ഇപ്പോൾ സുരേന്ദ്രന് നഷ്ടമായിരിക്കുന്നത്. 1958 ൽ തന്റെ പിതാവ് സെന്റിന് 50 രൂപ വീതവും അധികവില ചേർത്ത് 450 രൂപയ്ക്ക് അമ്മയുടെ പേരിൽ ആധാരം ചെയ്തു വാങ്ങിയ ഭൂമിയാണ് ഇപ്പോൾ നഷ്ടപ്പെടുന്നത് സുരേന്ദ്രൻ പറയുന്നു. 2006 സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഈ സ്ഥലം ബാങ്കിൽ പണയപ്പെടുത്തി വായ്പയും എടുത്തിരുന്നു. 2007 ലെ റീ സർവ്വേയിലെ സാങ്കേതിക പിഴവ് മൂലം വില്ലേജ് അധികൃതർ കരം അടക്കുവാൻ അനുവധിചില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. നിയമ പോരാട്ടം നടത്തുവാനുള്ള സാമ്പത്തികശേഷി ഇദ്ദേഹത്തിനില്ല. സഹായിക്കുവാൻ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. എന്നാൽ ഇത്രയും നാൾ റവന്യൂ രേഖകളിൽ തെറ്റായ വിവരം നൽകിയാണ് സുരേന്ദ്രനും കുടുംബവും കരം അടച്ചിരുന്നതെന്ന നിലപാടാണ് വില്ലേജ് ഓഫീസർക്കും താലൂക്ക് ഉദ്യോഗസ്ഥർക്കുമുള്ളത്. ലിസമ്മ കോടതിയിൽ കേസ് നൽകിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 8 ദിവസത്തെ നോട്ടീസ് നൽകി സുരേന്ദ്രൻ വീട് ഒഴിയാൻ റെയിൽവേ നിർദേശിച്ചിരുന്നു നിസഹായനായ സുരേന്ദ്രൻ തോമസ് ചാഴികാടൻ എംപി മുഖേന നാല് ദിവസത്തേക്ക് കൂടി സാവകാശം നേടി മകൾ ആര്യനന്ദയുമായി വീട് ഒഴിയുകയായിരുന്നു. ആധാരവും ആധികാരിക രേഖകളും ഉണ്ടായിട്ടും വഴിയാധാരമാകേണ്ടി വന്നതിന്റെ വേദനയിലാണ് ഇപ്പോൾ ഈ 2 കുടുംബങ്ങൾ.
റീ സർവ്വേ അനുസരിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയായി, 35 വർഷക്കാലമായി താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി റെയിൽവേ, കണ്ണീരൊഴുക്കി 2 കുടുംബങ്ങൾ.