പാലാ: ആഡംബര കപ്പലിൽ ഒരു കടൽ യാത്ര സ്വപ്നം കാണാത്തവരായി നമുക്കിടയിൽ ആരുമുണ്ടാകില്ല. വിവിധ കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നായി അറബിക്കടലിൽ ആഡംബര കപ്പൽ യാത്രാ ആഘോഷങ്ങളുമായി ട്രിപ്പുകൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ജംഗിൾ സഫാരിക്കും മൂന്നാർ ട്രിപ്പിനും ശേഷം ആഡംബര ക്രൂയ്സ് ടൂറുമായി പാലാ കെ എസ് ആർ ടി സിയും.
ആഡംബര ക്രൂയ്സ് ആയ നേർഫർറ്റിറ്റിയിൽ 5 മണിക്കൂർ അറബികടലിൽ 4 സ്റ്റാർ സൗകര്യത്തോടെ ആഘോഷമാക്കാൻ സംവിധാനമൊരുക്കുകയാണ് പാലാ കെ എസ് ആർ ടി സി. അസ്തമയ സൂര്യന്റെ മനോഹരിതയിൽ 5 മണിക്കൂർ അറബികടലിൽ ആഘോഷമാക്കാനുള്ള ട്രിപ്പാണ് പാലാ കെ എസ് ആർ ടി സി ഒരുക്കുന്നത്. പാലായിൽ നിന്നുമുള്ള മലക്കപ്പാറ ജംഗിൾ സഫാരി വമ്പൻ ഹിറ്റായി മാറിയിരുന്നു. തുടർന്ന് മൂന്നാറിലേക്കും ആരംഭിച്ച ട്രിപ്പ് വിജയകരമായിരുന്നു.
രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, ബോഫൈ ഡിന്നർ,മ്യൂസിക് വിത്ത് അപ്പർ ഡെക്ക് D. J.,വിഷുലൈസിങ് എഫക്ടസ് എന്നിവ യാത്രയുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു നൽകുന്നവയാണ്. ഒപ്പം കുട്ടികൾക്കുള്ള കളിസ്ഥലം, തീയേറ്റർ സൗകര്യങ്ങളും ആഡംബര കപ്പലിൽ ലഭ്യമാണ്. മെയ് മാസം ഒന്ന് മുതലാണ് ആഡംബര ക്രൂയ്സ് യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് 12 മണിക്കാണ് യാത്ര പുറപ്പെടുന്നത്.
10 വയസ്സുമുതലുള്ളവർക്ക് 2879 രൂപയും 10 വയസ്സുവരെയുള്ളവർക്ക് 1179 രൂപയുമാണ് നിരക്ക്. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ട കുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടു പോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും:
രഞ്ജിത്: 8921 531 106
Ksrtc pala: 04822 212250