പുതിയ മദ്യനയം: സംസ്ഥാനത്ത് പുതുതായി 68 ബിവറേജസ് ഷോപ്പുകൾ കൂടി, കോട്ടയം ജില്ലയിൽ ആരംഭിക്കുന്നത് 6 ഷോപ്പുകൾ.


തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി 68 ബിവറേജസ് ഷോപ്പുകൾ കൂടി ആരംഭിക്കാൻ തീരുമാനമായി. ഇതുപ്രകാരം കോട്ടയം ജില്ലയിൽ പുതുതായി 6 ബിവറേജസ് ഷോപ്പുകൾ കൂടി ആരംഭിക്കും.

ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിനുള്ള ഉത്തരവ് താമസിയാതെ പുറത്തിറങ്ങും. തിരുവനതപുരം ജില്ലയിൽ 5 ഔട്ട്ലെറ്റുകൾ, കൊല്ലം ജില്ലയിൽ 6,പത്തനംതിട്ട ജില്ലയിൽ 1, ആലപ്പുഴയിൽ 4, കോട്ടയം ജില്ലയിൽ 6, ഇടുക്കി ജില്ലയിൽ 8, എറണാകുളം ജില്ലയിൽ 8, തൃശൂർ ജില്ലയിൽ 5, പാലക്കാട് ജില്ലയിൽ 6, മലപ്പുറം ജില്ലയിൽ 3, കോഴിക്കോട് ജില്ലയിൽ 6, വയനാട് ജില്ലയിൽ 4, കണ്ണൂർ ജില്ലയിൽ 4, കാസർഗോഡ് ജില്ലയിൽ 2 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം.

മദ്യവിൽപ്പന ശാലകളിൽ തിരക്ക് ഒഴിവാക്കണമെന്നു ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പുതുതായി ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ തീരുമാനമായത്. കോട്ടയം ജില്ലയിൽ പുളിക്കൽകവല, വാകത്താനം, കൊല്ലപ്പള്ളി,കിടങ്ങൂർ, മുണ്ടക്കയം,കുമരകം എന്നിവിടങ്ങളിലാകും പുതിയ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുക.