എരുമേലി: മുന്‍ എം. എല്‍. എ. പി. സി. ജോര്‍ജ് ഫണ്ട് അനുവദിച്ചിട്ടും പുനരുദ്ധാരണം വൈകുന്നതായി ആരോപിച്ച് പാക്കാനം - ഇഞ്ചക്കുഴി റോഡ് കോണ്‍ഗ്രസ് ഉപരോധിച്ചു. കോണ്‍ഗ്രസ് പാക്കാനം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് ടി. വി. ജോസഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പി. പി. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ ജോമോന്‍ വാഴപ്പനാടി, മുണ്ടക്കയം േബ്ലാക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഫസീം ചുടുകാട്ടില്‍, പത്മനാഭന്‍ കിഴക്കേവീട്ടില്‍, ജോയി പാലമുറി, പി. കെ. വിശ്വംഭരന്‍, സജീവ് വലിയപറമ്പില്‍, ബിജു പുതുവേലി, ഭാസ്‌ക്കരന്‍, മാത്തുക്കുട്ടി, സെബാസ്റ്റിയന്‍, സി. ജെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ മുന്‍ എം. എല്‍. എ. അനുവദിച്ചത്. ഈ ആവശ്യമുന്നയിച്ച് എരുമേലി പഞ്ചായത്തിനെ പല തവണ സമീപിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.