സ്പെഷ്യൽ ഡ്രൈവ്: കോട്ടയം ജില്ലയിൽ 129 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലയിൽ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 129 കേസുകൾ രജിസ്റ്റർ ചെയ്തു.  ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ  നേതൃത്വത്തിൽ ജില്ലയിലെ എസ് എച് ഓ മാരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പ്രത്യേക പരിശോധന നടത്തിയത്. ജില്ലയില്‍ 2557 വാഹനങ്ങൾ പരിശോധിച്ചതില്‍  അമിത വേഗതയില്‍ വാഹനമോടിച്ച 126 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും കൂടാതെ NDPS ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 83 റെയ്ഡ് നടത്തുകയും ഏകദേശം 2 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു. 3 കേസ് രജിസ്റ്റർ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു.