കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ജില്ലയിൽ 13 ടിപ്പർ ലോറികളെ സമയ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയാതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ ബാലസ്റ്റ് എത്തിക്കുന്നതിന് ടിപ്പർ ലോറികളെ സമയ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. റെയിൽവേയ്ക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെയാണ് ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ: ജില്ലയിൽ 13 ടിപ്പർ ലോറികളെ സമയ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി; ജില്ലാ കളക്ടർ.