തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ ആണ് അടുത്ത 5 ദിവസം മഴ സാധ്യതയുള്ളത്. മണിക്കൂറിൽ 30-40 km വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം:
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ,വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത വയനാട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത .
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മലപ്പുറം, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായിമഴ സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം കേരളത്തിൽ ഇന്ന് വയനാട് മലപ്പുറം, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴ സാധ്യത