വൈക്കം: വൈക്കം മണ്ഡലത്തിലെ പ്രമുഖ വാട്സ്ആപ് കൂട്ടയ്മക്ക് ഏഴു വയസ്സ് പൂർത്തിയാകുമ്പോൾ പരിസ്ഥിതിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം നൽകി ടൗണിലെ ഇരുന്നൂറിൽ പരം ഓട്ടോ തൊഴിലാളികൾക്ക് സ്റ്റെയിൻ ലെസ്സ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകിയാണ് ഗ്രൂപ്പിന്റെ ജന്മദിനം ആഘോഷമാക്കിയയത്. 2015 ഏപ്രിൽ 18 നാണ് എമർജിങ് വൈക്കത്തുകാർ എന്ന കൂട്ടായ്മ രൂപീകരിച്ചത്. കലാ സാംസ്കാരിക, സാമൂഹിക രംഗത്തും ആതുര സേവന രംഗത്തും ചികിത്സാ സഹായം, രക്ത ദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചും പ്രകൃതി സംരക്ഷണം, ലഹരി വിരുദ്ധം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുമാണ് എമർജിങ് വൈക്കത്തുകാർ പരിപാടികൾ സംഘടിപ്പിച്ചു വന്നിരുന്നത്. അതിന്റെ തുടർച്ച എന്ന നിലക്കാണ് ഗ്രൂപ്പ് അങ്ങളുടെ കയ്യിൽ നിന്നും മാത്രമായി തുകകൾ സമാഹരിച്ചു ഇരുന്നൂറിൽ പരം സ്റ്റെയിൻ ലെസ്സ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വാങ്ങി പ്ലാസ്റ്റിക് കുപ്പികൾ മാറ്റി സ്റ്റെയിൻ ലെസ്സ് ബോട്ടിലുകൾ ഓട്ടോ തൊഴിലാളികൾക്കായി നൽകിയത്. സമൂഹത്തിലെ ഏറ്റവും ചെറിയ കൂലി മിനിമം ആയി വാങ്ങുന്ന അടിസ്ഥാന തൊഴിലാളികൾ എന്ന നിലക്കാണ് അവർക്കൊരു അംഗീകാരം കൂടിയായി ഈ പ്രോഗ്രാം ആ വിഭാഗത്തിൽ പെട്ടവർക്കായി സംഘടിപ്പിച്ചത്. വൈക്കം ടൗണിലും ബോട്ട് ജെട്ടി, കവല, കൊച്ചു കവല,കെ എസ് ആർ ടിസി, കച്ചേരി കവല,പടിഞ്ഞാറെ ഗോപുരം, ദളവാക്കുളം,തൊട്ടുവക്കം എന്നിങ്ങനെ 8 ഓട്ടോ സ്റ്റാണ്ടുകളിൽ ഉള്ളവർക്കാണ് ബോട്ടിലുകൾ കൈമാറിയത്. വൈക്കം നഗരസഭാ ചെയർപേഴ്സൻ രേണുക രതീഷ്,ടൌൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിപി ജയരാജ്,വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം പി മുരളീധരൻ,വൈക്കം നഗരസഭാ കൗണ്സിലർ അശോകൻ വെള്ളവേലി,പി ടി ബിൽഡ് വെയർ പാർട്ണർ കെ.എം അബ്ദുൽ റഹ്‌മാൻ,പ്രശസ്‌ത കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ,കോമഡി താരം വൈക്കം ഭാസി,എമർജിങ് ചീഫ് അഡ്മിൻ അഡ്വ.എ മനാഫ് എന്നിവർ വിവിധ ഓട്ടോ സ്റ്റാണ്ടുകളിൽ വിതരണോദ്‌ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് അംഗങ്ങളായ ശ്രീജൻ കെ അനിൽ, സുമേഷ് എം നായർ,രമാ വിനോദ്,ദീപു കാലാക്കൽ,സജീഷ് ബാബു,അഗിൺ ഗോപിനാഥ്, അഡ്വ. പി ആർ പ്രമോദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അധ്യക്ഷത വഹിച്ചു. ജിഷ്‌ണു സത്യൻ, സോണി സണ്ണി,അഡ്വ. എ സനീഷ്കുമാർ,കെ ജി അനിൽകുമാർ, പ്രശാന്ത് ആര്യൻ, അഡ്വ. ആൽബർട്ട് ആന്റണി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വാഗതവും പറഞ്ഞു. മുഹമ്മദ്,പ്രകാശൻ,മാടയിൽ പ്രകാശൻ, വേണു, ജനാർദ്ധനൻ,ഭാസ്‌ക്കരൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഏറ്റു വാങ്ങി.
എമർജിങ് വൈക്കത്തുകാർ കൂട്ടായ്മക്ക് ഏഴു വയസ്സ്; പരിസ്‌ഥിതി സംരക്ഷണ സന്ദേശം നൽകി വൈക്കം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി