അക്ഷര നഗരിയെ വർണാഭമാക്കി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കമായി.


കോട്ടയം: അക്ഷര നഗരിയെ വർണാഭമാക്കി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കമായി. ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര തിരുനക്കര മൈതാനത്തു നിന്നു നാഗമ്പടത്തേക്ക് സാംസ്കാരികഘോഷയാത്ര നീങ്ങിയപ്പോൾ പാതയോരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞു ജനപക്ഷ സര്‍ക്കാരിനൊപ്പമാണ് അവര്‍ എന്നു ഒരിക്കല്‍ കുടി ഉറപ്പിക്കുന്നതായി ആ പങ്കാളിത്തം. സംസ്കാരവും പൈതൃകവും വിളിച്ചോതും വിധം  വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കർഷകർ, കായിക താരങ്ങൾ, കുടുംബശ്രീ,ഹരിതകർമ സേനാംഗങ്ങൾ, സഹകരണ സംഘങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ,  വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട് ആൻ്റ്  ഗൈഡ്, ട്രാൻസ്ജൻഡർമാർ, കർഷകർ, സാക്ഷരതാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, സംരംഭകർ, യുവജന ക്ലബ്ബ്, ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിലെ പ്രവർത്തകർ, കായിക താരങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സാംസ്കാരിക പ്രവർത്തകർ,  തുടങ്ങിയവർ അണിനിരന്നിരുന്നു. മയിലാട്ടം  തെയ്യം ,ഗരുഡൻ പയറ്റ് , കുട്ടികളുടെ റോളർ സ്‌കേറ്റിംഗ്, കളരിപ്പയറ്റ്  വാൾപ്പയറ്റ് ,മുത്തുക്കുടകൾ കാവടി,  സൈക്ലിംഗ് , കോൽകളി,  കുതിര സവാരി, നിശ്ചല ദൃശ്യങ്ങൾ  എന്നിവ  ഘോഷയാത്രയ്ക്ക് ചാരുത പകർന്നു. എൻ്റെ കേരളം ജില്ലാതല പ്രദർശന - വിപണനമേള സർവ്വതലസ്പർശിയായ വികസന - ക്ഷേമ പ്രവർത്തനങ്ങൾ വിപ്ലവകരമായി നടപ്പാക്കിയ സർക്കാർ മുന്നേറ്റം വ്യക്ത്മായി പറയുന്നു. കോട്ടയം നാഗമ്പടം മൈതാനത്ത് ഇന്നലെ രാവിലെ 11ന് നാഗമ്പടം മൈതാനത്തെ പ്രത്യേകവേദിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മേളയുടെയും ജില്ലാതല ആഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ആർക്കും നിഷേധിക്കാനാകാത്തതും സമാനതകളില്ലാത്തതുമായ വികസനത്തിന് നാട് സാക്ഷിയാവുകയാണ്. ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും മാത്രമാണു സർക്കാരിൻ്റെ ലക്ഷ്യം. ഏതു പ്രതിസന്ധിയിലും ജനങ്ങൾക്ക് സുരക്ഷയും അതിജീവനത്തിന് ശക്തിയും പകർന്ന് മഹത്തായ ലക്ഷ്യബോധത്തോടെയാണ് സർക്കാർ  മുന്നോട്ടു പോകുന്നത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കഴിഞ്ഞ പ്രകടനപത്രികയിലെ 600 കാര്യങ്ങളിൽ 570 എണ്ണവും നടപ്പാക്കി. രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ വിസ്മയിപ്പിക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയും പുതിയവയ്ക്കു തുടക്കം കുറിച്ചുമാണ് ഒരു വർഷം പിന്നിടുന്നത് എന്ന് മന്ത്രി പറഞ്ഞു.  മേയ് 4 വരെയാണ് എന്റെ കേരളം' പ്രദർശന-വിപണനമേളയും ജില്ലാതല ആഘോഷങ്ങളും കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്നത്. മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 155 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.