തിരുവനന്തപുരം: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർണ്ണായക യോഗം ഇന്ന് ചേരും.
ഇന്ന് വൈകിട്ട് 5 മണിക്കാണ് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം യോഗം അവലോകനം ചെയ്യും. കോവിഡ് വിവരങ്ങൾ പ്രതിദിനം പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ച്ചത്തെ കോവിഡ് കണക്കുകൾ ഇന്ന് പ്രസിദ്ധീകരിച്ചേക്കും.