ഉഴവൂർ: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിൽ ജല നടത്തം സംഘടിപ്പിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ ആനാലില്‍, കരിമാക്കില്‍ തോടുകളിലാണ് ജല നടത്തം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ജല നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തങ്കച്ചന്‍ കെ. എം. അദ്ധ്യക്ഷത വഹിച്ചു. മെബര്‍മാരായ സിറിയക് കല്ലട, ബിനു ജോസ്, ബിന്‍സി അനില്‍, റിനി വില്‍സണ്‍, സെക്രട്ടറി സുനില്‍ എസ്., അസി.സെക്രട്ടറി അനില്‍കുമാര്‍ റ്റി. എസ്., വി.ഇ.ഒ. കപില്‍ കെ. എ., എൻ. ആർ. ഇ. ജി. എസ് എഞ്ചിനിയർ ഹേമന്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തോടുകളില്‍ കണ്ടെത്തിയ മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളി രാജ്കുമാര്‍,ഹരിതകര്‍മ്മസേന പ്രസിഡന്റ് രാഖി അനില്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ റജി പാണാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.